നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ് പ്രോഗ്രാം
പ്രവാസികള്‍ക്ക് ഏറ്റെടുക്കുന്നതിനും അതിലൂടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വികസനത്തിന് സംഭാവനയേകുന്നതിനും പര്യാപ്തമായ നിരവധി സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങളാണ് നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ് പ്രോഗ്രാം (എന്‍പിഎസ്പി) മുന്നോട്ടുവയ്ക്കുന്നത്. മൂല്യം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യയിലെ നൂതന പ്രവണതകളും വികാസങ്ങളും എന്‍പിഎസ്പിയിലൂടെ സംവദിക്കും. അനുയോജ്യരായ പ്രവാസികള സ്ക്രീനിംഗ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്ത് അവരെ മൂന്നുമാസത്തെ പ്രോഗ്രാമിന്‍റെ ഭാഗമാക്കും. ശ്രദ്ധയൂന്നേണ്ട ബിസിനസ് മേഖല തിരിച്ചറിയുന്നതിനും ബിസിനസ് നിക്ഷേപങ്ങള്‍ക്ക് എങ്ങനെ മൂല്യം വര്‍ദ്ധിപ്പിക്കാമെന്നും ഈ പ്രോഗ്രാമിലൂടെ പ്രവാസികള്‍ക്ക് മനസ്സിലാക്കാനാകും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിലവിലെ എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷിക്കാം














